Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palode

പാ​ലോ​ട് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. പ​ട​ക്കം കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​യാ​യ ആ​ന​ക്കു​ഴി സ്വ​ദേ​ശി സ​ജി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

രാ​വി​ലെ ഒ​മ്പ​തി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യ തീ​പ്പോ​രി​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​ത്.

ശ​രീ​ര​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ സ​ജി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ച്ച​യാ​യി ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ന​ധ ന​ട​ത്തി​യി​രു​ന്നു.

Latest News

Up